1464 പേര്‍ പശ്ചിമ ബംഗാളിലേക്ക് പോയി

ജില്ലയില്‍നിന്ന് ഇതുവരെ മടങ്ങിയത് 6021 അതിഥി തൊഴിലാളികള്‍
കോട്ടയം : ജില്ലയില്‍ നിന്നും 1464 അതിഥി തൊഴിലാളികള്‍ കൂടി പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമ ബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഇന്നലെ(മെയ് 29) വൈകുന്നേരം 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6021 ആയി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 44 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തൊഴിലാളികളെ സ്റ്റേഷനില്‍ എത്തിച്ചു. കോട്ടയം-350, ചങ്ങനാശേരി- 350, വൈക്കം-214, മീനച്ചില്‍- 350, കാഞ്ഞിരപ്പള്ളി-200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി അലക്‌സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.