പോളിടെക്‌നിക് കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ലാറ്ററൽ എൻട്രി ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ സംസ്ഥാനതലത്തിൽ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ച് രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/wp യിൽ ലഭ്യമാണ്. അപേക്ഷകർ വെബ്സൈറ്റ് മുഖേന 400 രൂപ ഓൺലൈനായി അടച്ച് വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം പ്രോസ്പക്ടസിൽ പ്രതിപാദിച്ചിരിക്കുന്നതിന് അനുസരിച്ച് അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 10 ആണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജുകളിലും ലഭിക്കും.