കീം 2025: മാർക്കുകൾ ഓൺലൈനായി സമർപ്പിക്കണം

post

2025 ലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബയോ ടെക്‌നോളജി, ബയോളജി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  ലൂടെ സമർപ്പിക്കണം. മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് ജൂൺ 2ന് വൈകിട്ട് 3 വരെ വെബ്‌സൈറ്റിൽ സൗകര്യം ലഭ്യമാകും. മേൽ പറഞ്ഞ പ്രകാരം വെബ്‌സൈറ്റ് വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ 2025 ലെ എഞ്ചിനീയറിംഗ്  റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ  www.cee.kerala.gov.in  ൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2525300, 2332120, 2338487.