ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

post

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രിയില്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 19 ന് രാവിലെ 9.30 ന് നടക്കും.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്യണം.  ബന്ധപ്പെട്ട രേഖകളും മൂന്ന് പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും ഫീസിനത്തില്‍ 13190 രൂപയും പി.ടി.എ ഫണ്ടും ഡെബിറ്റ്/ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാം.  ഒഴിവുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്ക്: www.polyadmission.org/let.