ജില്ലയില്‍നിന്ന് ഇതുവരെ മടങ്ങിയത് 2439 അതിഥി തൊഴിലാളികള്‍

post

പശ്ചിമ ബംഗാളിലേക്ക് രണ്ടാമത്തെ ട്രെയിന്‍ ഇന്ന്

കോട്ടയം: ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ മടങ്ങിയത് 2439 അതിഥി തൊഴിലാളികള്‍. ഏറ്റവുമധികം പേര്‍ തിരികെ പോയത് പശ്ചിമ ബംഗാളിലേക്കാണ്. മെയ് 18ന് കോട്ടയത്തുനിന്ന് ബംഗാളിലെ ന്യൂ കുച്ച് ബിഹാര്‍ സ്റ്റേഷനിലേക്കു പോയ ട്രെയിനില്‍ 1463 പേരാണ് ഉണ്ടായിരുന്നത്.

യു.പി 763, രാജസ്ഥാന്‍ 67, ഛത്തീസ്ഗഢ് 62, ഉത്തരാഖണ്ഡ് 49 മണിപ്പൂര്‍ 19, ജമ്മു കശ്മീര്‍ 11, മിസോറാം 3, സിക്കിം 2 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുടെ എണ്ണം. ഇതില്‍ ബംഗാളും യു.പിയും ഒഴികെയുള്ള സംസ്ഥാനങ്ങിളില്‍നിന്നുള്ളവരെ എറണാകുളത്ത് എത്തിച്ചാണ് നാട്ടിലേക്കയച്ചത്.

പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് വൈകുന്നേരം ആറിന് കോട്ടയത്തുനിന്ന് പുറപ്പെടും. ജില്ലയില്‍നിന്നുള്ള 1464 തൊഴിലാളികളാണ് ഇതില്‍ മടങ്ങുന്നത്. മീനച്ചില്‍470, ചങ്ങനാശേരി464, കോട്ടയം300, വൈക്കം130, കാഞ്ഞിരപ്പള്ളി100 എന്നിങ്ങനെയാണ് ഇവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.

ഇവര്‍കൂടി യാത്രയാകുന്നതോടെ ജില്ലയില്‍നിന്ന് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 3903 ആകും. ആകെ 26822 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്