പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിൽ അഡ്മിഷൻ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷാഫോം, പ്രോസ്പെക്ടസ് എന്നിവ www.polyadmission.org/kgte യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാഫീസ് (25 രൂപ) എന്നിവ സഹിതം കോളജ് ഓഫീസിൽ സമർപ്പിക്കണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വൈകിട്ട് 4നകം സമർപ്പിക്കണം.