കെപ്കോയില്‍ ഇഗ്‌നോയുടെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കേര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷ കോഴ്സായ ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജി, ആറ് മാസത്തെ കോഴ്സായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജിയ്ക്ക് പ്ലസ്ടുവും സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത. പഞ്ചായത്തുകളില്‍ നിന്നുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളും ഫീസ് ഇളവിന് അര്‍ഹരാണ്.

ഫൈന്‍ കൂടാതെ അപേക്ഷ 31 വരെ സ്വീകരിക്കും.  https://onlineadmission.ignou.ac.in/admission/ ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400608493, 9446479989, 9495000914.