പരീക്ഷകള്‍ മാറ്റമില്ല, 26 മുതല്‍ 30 വരെ നടത്തും

post

തിരുവനന്തപുരം:  അവശേഷിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നിശ്ചയിച്ചിരുന്നപോലെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എസ്എസ്എല്‍സി/ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.