മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകള്‍

post

വയനാട് : കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്കായി താത്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം, കെ.എന്‍.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് പത്താം ക്ലാസ്സ് പാസായ നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലായ് 29 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റും കരുതേണ്ടതാണ്. മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935 240264 എന്ന നമ്പറില്‍ ബന്ധപ്പെടാം.