കലാമണ്ഡലം ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

post

തൃശൂര്‍ : കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ ബി.എ ഡിഗ്രി 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കഥകളിവേഷം (വടക്കന്‍/തെക്കന്‍), കഥകളി സംഗീതം, കഥകളി (ചെണ്ട/മദ്ദളം/ചുട്ടി), കൂടിയാട്ടം (പുരുഷവേഷം/ സ്ത്രീവേഷം), മിഴാവ്, തുള്ളല്‍, മൃദംഗം, തിമില, കര്‍ണാടകസംഗീതം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് പ്രവേശനം. പ്ലസ്ടുവിന് ഉപരിപഠന യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2020 ജൂണ്‍ ഒന്നിന് 23 വയസ്സില്‍ കവിയാന്‍ പാടില്ല.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തി എസ്ബിഐ ശാഖയില്‍ 'രജിസ്ട്രാര്‍, കേരള കലാമണ്ഡലം' എന്നപേരിലുള്ള 30238237798 എന്ന അക്കൗണ്ട് നമ്പറിലേക്ക് 300 രൂപ അടച്ച് ഒറിജിനല്‍ കൗണ്ടര്‍ ഫോയില്‍ സമര്‍പ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 100 രൂപ അടച്ചാല്‍ മതി. അപേക്ഷയും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റില്‍ നിന്ന് (www.kalamandalam.org) ജൂലൈ 17-ാം തീയതി മുതല്‍ എ3 പേപ്പറില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്റ്റ് 7 നകം 'രജിസ്ട്രാര്‍, കേരള കലാമണ്ഡലം, വള്ളത്തോള്‍ നഗര്‍, തൃശ്ശൂര്‍ ജില്ല 679531' എന്ന അഡ്രസ്സില്‍ അയക്കണം.