ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

post

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ തുറന്ന മഴക്കെടുതി ബാധിതര്‍ക്കള്ള ദുരിതാശ്വാസ ക്യാമ്പ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ചൊവ്വാഴ്ച സന്ദര്‍ശിച്ചു. എസ്.ഡി.വി. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളിലെ ക്യാമ്പുകളിലാണ് മന്ത്രി എത്തിയത്. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മന്ത്രി അന്തേവാസികളോട് ചോദിച്ചറിഞ്ഞു. ക്യാമ്പുകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് മന്ത്രി മടങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.