കോട്ടയത്തും ഇടുക്കിയിലും പോലീസ് സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

post

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ പി സ് ഓഫീസര്‍മാരെ ഇരു ജില്ലയിലേയ്ക്കും സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.

കോട്ടയത്ത്  കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെ എ പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയേയുമാണ് സ്പെഷ്യല്‍ ഓഫീസര്‍മാരായി  നിയോഗിച്ചത്.