ഹയർ സെക്കൻഡറി (വൊക്കേഷണൽ) പൊതുപരീക്ഷാഫീസ്: സൂപ്പർ ഫൈനോടെ ഡിസംബർ 31 വരെ അടയ്ക്കാം

post

ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി.

സൂപ്പർ ഫൈനോടുകൂടി പരീക്ഷാ ഫീസ് ഡിസംബർ 31 വൈകിട്ട് 5 മണിവരെ അടയ്ക്കാം. പരീക്ഷാർഥികളെ സംബന്ധിച്ച വിവരങ്ങൾ 2025 ജനുവരി 3-നകം പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യണം.