സ്കൂൾ കലോത്സവം: റീൽ മത്സരത്തിന് എൻട്രികൾ സമർപ്പിക്കാം

post

2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തുവച്ച് നടക്കുന്ന 63-മത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി സ്കൂളുകൾക്കുവേണ്ടി സംഘടിപ്പിക്കുന്ന റീൽ മത്സരത്തിന് എൻട്രികൾ സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം keralaschoolkalolsavamreels@gmail.com ആണ്. ഈ വിലാസത്തിൽ ഒരു മിനിട്ടിൽ കൂടാതെ ദൈർഘ്യമുള്ള റീലുകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമാണ് നൽകേണ്ടത്. റീലുകളിൽ യുവജനോത്സവത്തിന്റെ ഔദ്യോഗിക ലോഗോ, വേദി, തീയതി തുടങ്ങിയ വിശദാംശങ്ങളും ആശംസകളും ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2338541 എന്ന നമ്പറിൽ ബന്ധപ്പെടാം.