Telc ജർമ്മൻഭാഷ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ

post

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് അങ്കമാലിയിലെ ഇൻകൽ ബിസിനസ്സ് പാർക്കിൽ Telc ജർമ്മൻഭാഷയുടെ പരീക്ഷാകേന്ദ്രം ആരംഭിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഈ ടെൽക് ജർമ്മൻപരീക്ഷ കേന്ദ്രത്തിൻറെ ഉദ്ഘാടനം ഡിസംബർ 9ന് 11-മണിക്ക് ബഹു.തൊഴിൽവകുപ്പു മന്ത്രി ശ്രീ. ശിവൻകുട്ടി നിർവഹിക്കും. ഡിസംബർ 11 തീയതി ബി1 ലെവൽ പരീക്ഷയും 12,13,14 തീയതികളിൽ ബി2 ലെവൽ പരീക്ഷയുമാണ് നടത്തുന്നത്. താല്പര്യമുള്ളവർ www.telckerala.com വഴി നവംബർ 30ന് മുൻമ്പായി ബുക്കിംഗ് ചെയ്യണം. വിശദവിവരങ്ങൾക്ക് 9778620462.