നിയമസഭ പുസ്തകോത്സവം : ഓൺലൈൻ മത്സരം
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, കാർട്ടൂൺ എന്നീ ഇനങ്ങളിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയികൾക്ക് ക്യാഷ് അവാർഡും പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. വിവരങ്ങൾക്ക് klibf.niyamasabha.org സന്ദർശിക്കുക.2025 ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം നടക്കും.