സംസ്ഥാനത്തെ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ഭദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ഭദ്രം. 5,68,556 ടണ്‍ അരിയും 1,36,631 ടണ്‍ ആട്ടയും 9,231 ടണ്‍ പയര്‍ വര്‍ഗങ്ങളും 2,636 ടണ്‍ ഉള്ളിയും 30.71 ലക്ഷം ലിറ്റര്‍ സണ്‍ഫ്ളവര്‍ ഓയിലും 21.55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയും 12,652 ടണ്‍ പഞ്ചസാരയുമാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും നടക്കുന്നുണ്ട്.
- കാര്‍ഷികരംഗത്ത് വലിയ തോതിലുള്ള ഇടപെടൽ
രണ്ടുവര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനുള്ള പദ്ധതി ആരംഭിക്കും. നെല്‍കൃഷി വ്യാപകമാക്കുന്നതിനൊപ്പം മറ്റ് ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കൃഷിക്ക് പ്രോത്സാഹനം നല്‍കും. ഫലവര്‍ഗങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കും.