കോവിഡ് കാലത്ത് കരുതലുമായി വനം വകുപ്പും

വയനാട്: കാട്ടിനുള്ളിലെയും അതിർത്തിയിലെയും കോളനികളിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണവുമായി വനം വകുപ്പ് സജീവപ്രവ൪ത്തനമാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടർ. വനം വകുപ്പ് ജീവനക്കാർ കോളനികളിലെത്തി കൈ കഴുകുന്ന രീതിയും മറ്റും സംബന്ധിച്ച് ആളുകളുമായി സംവദിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. വനാന്തർ ഭാഗത്തെ കോളനികളിൽ റേഷൻ എത്തിക്കുന്നതിനും വനം വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അതിർത്തിപ്രദേശങ്ങളിൽ കൃത്യമായ പട്രോളിംഗും നടത്തി വരുന്നു.
പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, എക്സൈസ്, വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ യൂണിഫോംഡ് സർവ്വീസുകൾ മറ്റ് വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾക്കുമൊപ്പം ഒരുമിച്ച് നിന്നുകൊണ്ട് ഈ പ്രവർത്തനങ്ങളിൽ ഏറെ മികവുറ്റ സേവനം ലഭ്യമാക്കുന്നുണ്ട്.
https://www.facebook.com/278429812621016/posts/866719097125415/