വിജ്ഞാനവും തൊഴിലും ഒന്നായി കാണാൻ ക്രിയേറ്റീവ് ക്ലാസ് മുറികൾ

post

നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകികൊണ്ട് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇനിമുതൽ ക്രിയേറ്റീവ് ക്ലാസ് മുറികൾ.(Creative class rooms). വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കുകയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 600 ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറുകളായി മാറുന്നത്. വിദ്യാർത്ഥികൾക്ക് വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, കോമൺ ടൂൾസ് എന്നിവയിലാണ് പരിശീലനം നൽകുന്നത്.