കെ-റെറയിൽ ഓൺലൈൻ ഫയലിംഗ് സംവിധാനം നിലവിൽ വന്നു

post

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പൊതുജനങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ പങ്കാളികൾക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ഫയലിംഗ് സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. നിക്ഷേപകർക്കും പ്രൊമോട്ടർമാർക്കും പരാതികൾ പരിഹരിക്കുന്നതിനുള്ള നിയമനടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകാൻ ഓൺലൈൻ ഫയലിംഗ് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ-റേറ ചെയർപേഴ്സൺ ഡോ. ആശാ തോമസ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്, അതോറിറ്റി അംഗങ്ങളായ ഡോ. ബി സന്ധ്യ, എ മുഹമ്മദ് ഷബീർ എന്നിവർ പങ്കെടുത്തു.


പുതിയ സംവിധാനത്തിലൂടെ കെ-റേറ ഓഫീസിൽ നേരിട്ട് എത്താതെ തന്നെ പൊതുജനങ്ങൾക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതിയുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ്‌ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതി ഓൺലൈനായി പരിശോധിക്കാനും, പരാതികൾ കൂടുതൽ സുതാര്യമായും സമയബന്ധിതമായും പരിഗണിക്കാനും സാധിക്കും. https://reraonline.kerala.gov.in. വഴി ഓൺലൈൻ ഫയലിംഗ് നടത്താം.