ഓണവിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ 20 കോടി ആദ്യം ലഭിച്ചിരുന്നു.
ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാം. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റ്‌ർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യർഥിച്ചിരുന്നു.











