കോട്ടയം മെഡിക്കല്‍ കോളജിന് 94.17 ലക്ഷം രൂപ അനുവദിച്ചു
കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് സി.എസ്.ആര് ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ ആദ്യ ഗഡുവായ 47,08,803 രൂപ നാട്ടകം സുരേഷ് എം.എല്‍.എയോടൊപ്പം വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ കൊച്ചി റീജിയണല്‍ മാനേജര്‍ ജി.എസ്.ആര് സുന്ദരമൂര്ത്തിയില്നിന്ന് ഏറ്റുവാങ്ങി.
മെഡിക്കല്‍ കോളജില്‍ ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവ് ആരംഭിക്കുന്നതിനുള്ള പദ്ധതി അസാപ്പാണ് തയ്യാറാക്കിയത്. നൂതന ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. കെ.എസ്. ശാന്തി, അസാപ് കേരള മാനേജര്‍ കെ. ശ്രീജിത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു











