പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി എം. ലിജു കണ്ടല്ലൂരിൽ നിർവ്വഹിച്ചു
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിർവ്വഹിച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു ഉദ്ഘാടനം. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടുതുള്ളി പോളിയോ തുള്ളി മരുന്ന് നൽകി സുരക്ഷിതരാക്കുന്ന ഈ പദ്ധതി നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ആർ. ഷൈനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി.വി. വിദ്യ പദ്ധതി വിശദീകരണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ്. താഹ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. വിവേക് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. സുകേഷ് രാജ്, ജില്ലാ പഞ്ചായത്ത് അംഗം ലിഷ അനുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രശ്‌മി ശ്രീനി, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ. അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. എൻ. രാജഗോപാൽ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ആർ. ദിലീപ് കുമാർ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. പാർവതി പ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.











