സംസ്ഥാനത്ത് 12 വരെ ശക്തമായ മഴ തുടരും
ജൂൺ 8 മുതൽ 9 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും (Heavy to Very Heavy rainfall) ജൂൺ 8 മുതൽ 12 വരെ ശക്തമായ മഴയ്ക്കും ( Heavy rainfall) സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷം മധ്യ-പടിഞ്ഞാറൻ മധ്യ-കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ കൂടുതൽപ്രദേശങ്ങൾ, കൂടാതെ തെലങ്കാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ മേഖലയ്ക്ക് മുകളിലായി ഏകദേശം 15°N അക്ഷാംശരേഖയ്ക്ക് സമാന്തരമായി ഒരു ന്യുന മർദ്ദ പാത്തി (Shear Zone) സ്ഥിതിചെയ്യുകയാണ്.
കൊങ്കൺ തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴിയും(Cyclonic Circulation) സ്ഥിതിചെയ്യുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ തുടരും.










