മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സീലിയേഷന്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം (2007) പ്രകാരം കൊല്ലം ആര്‍.ഡി.ഒ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സീലിയേഷന്‍ പാനലിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീശക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് അവസരം. നിയമപരിജ്ഞാനവും ഒന്നോ അതിലധികമോ മേഖലകളില്‍ മികച്ച പൊതുപ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹികളായിരിക്കണം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ കൊല്ലം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ മെയ് 26ന് ലഭ്യമാക്കണം. ഫോണ്‍: 0474-2793461.









