‘എൽപിജി വാർ റൂം‘ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിലേക്ക് മാറ്റി
മദ്ധ്യ പൂർവേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എൽപിജി/പിഎൻജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനും ഇത് സംബന്ധമായി പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനുമായി സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിച്ചിരുന്ന ‘എൽപിജി വാർ റൂമി’ന്റെ പ്രവർത്തനം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിലേക്ക് മാറ്റിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നമ്പർ : 0471-2320577. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ.









