തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം നന്ദാവനം റോഡിൽ വാട്ടർ അതോറിറ്റിയുടെ 315എംഎം എച്ച്.ഡി.പി.ഇ പൈപ്പ്ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി മേയ് 20ന് രാവിലെ ഏഴു മണി മുതൽ രാത്രി ഏഴു മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ഗാന്ധാരിയമ്മൻകോവിൽ റോഡ്, മേലേ തമ്പാനൂർ, ആയുർവേദ കോളേജ്, കുന്നുംപുറം, അംബുജവിലാസം റോഡ്, സ്റ്റാച്ച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.
വാട്ടർ അതോറിറ്റിയുടെ പി.ടി.പി നഗറിലുള്ള ഭൂതലജലസംഭരണിയിൽ മേയ് 21 വ്യാഴാഴ്ച വൃത്തിയാക്കൽ ജോലികൾ നടത്തുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, നെട്ടയം, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തുരുത്തുംമൂല, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുംകാട്, കാലടി, ആറന്നൂർ, വലിയശാല, പാപ്പനംകോട് തുടങ്ങിയ വാർഡുകളിൽ അന്നേദിവസവും മേയ് 22നും ജലവിതരണം തടസ്സപ്പെടും. 22ന് രാത്രിയോടെ ജലവിതരണം പുനഃസ്ഥാപിക്കും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.









