പുഷ്പാർച്ചന നടത്തി
കുണ്ടറ വിളംബരത്തിന്റെ വാർഷികവുമായി ബന്ധപെട്ട് സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പ്രതിമയിൽ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി രാവിലെ 10.30 നു പുഷ്പാർച്ചന നടത്തി.

പൊതുഭരണ (പ്രോട്ടോക്കോൾ) വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ ഐ.എ.എസും പൊതുഭരണ (ഹൗസ് കീപ്പിങ്) വകുപ്പ് അഡീഷണൽ സെക്രട്ടറി എം.പി. പ്രിയമോളും പങ്കെടുത്തു.









