സുസ്ഥിര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

post

സുസ്ഥിര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് എൽബിഎസ് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും വിഭവ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാല സാമ്പത്തിക സാമൂഹിക ക്ഷേമം വളർത്തുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങളും അതിനുള്ള സാങ്കേതിക വിദ്യയും ഡിസംബർ 4, 5, 6 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും.

വിദ്യാഭാസ വിദഗ്ദ്ധർ, ഗവേഷകർ, പ്രാക്ടിസിങ് എൻജിനീയർമാർ, വിദ്യാർഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇരുന്നൂറിൽപരം പ്രബന്ധങ്ങളാണ് മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

പൂജപ്പുര ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നബാർഡ് കേരളം ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല മുഖ്യാതിഥി ആയിരുന്നു. എൽബിഎസ് സെന്റർ ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഇന്‌സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയർസ് കേരള ചെയർമാൻ ഉദയകുമാർ, എൽബിഎസ് ജോയിന്റ് ഡയറക്ടർ ഡോ. ജെ. ജയമോഹൻ, ഇന്‌സ്ടിട്യൂഷൻ ഓഫ് എഞ്ചിനീയർസ് കേരളം സെക്രട്ടറി ജഗദീശ്ശ ചന്ദ്ര പിഷാരടി, ബാലകൃഷ്ണൻ നായർ, പ്രിസിപ്പൽ ഡോ. എം. ബി. സ്മിതമോൾ, ഡോ. ഇ. എൻ. അനിൽകുമാർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ കീർത്തന മനോജ് എന്നിവർ സംസാരിച്ചു.