ഹോപ്പ് പദ്ധതി; പഠനം മുടങ്ങിയവർക്ക് ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം

post

എസ്.എസ്.എൽ.സി, പ്ലസ്ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്റെ 'ഹോപ്പ്' പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യാം. പഠനം പൂർത്തിയാക്കാൻ കഴിയാത്ത 18 വയസ്സിൽ താഴെയുള്ളവർക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം നൽകും. അവസാന തീയതി ജൂലൈ 15. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9497900200.