കീം 2024: ബി.ഫാം കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

post

എൻജിനിയറിങ്ങും, എൻജിനിയറിങ്/ഫാർമസിയ്ക്കും അപേക്ഷിച്ച വിദ്യാർഥികളുടെ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പരീക്ഷ ജൂൺ 9ന് അവസാനിച്ചു. ഫാർമസി കോഴ്സിലേക്ക് മാത്രം അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) ജൂൺ 10ന് നടക്കും. വൈകിട്ട് 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. ഫാർമസി (ബി.ഫാം) കോഴ്സിലേക്ക് മാത്രം അപേക്ഷിച്ച വിദ്യാർഥികൾ ജൂൺ 10ന് വൈകിട്ട് 3ന് മുമ്പ് അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിരിക്കുന്ന തിരിച്ചറിയൽ രേഖകളുമായി എത്തണം.