പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം

post

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സരുക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ LKG, 1-ാം ക്ലാസുകളില്‍ പുതുതായി അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നു. അര്‍ഹരായ അംഗങ്ങള്‍ വെള്ളപേപ്പറില്‍ അപേക്ഷയും, അഡ്മിഷന്‍ എടുത്തതിന്റെ തെളിവും, അംശാദായ പാസ് ബുക്കിന്റെ പകര്‍പ്പും, അംഗത്വ കാര്‍ഡിന്റെ പകര്‍പ്പും, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 10 നു മുന്‍പായി ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.