കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

post


ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in എന്ന വെബ്സൈറ്റിൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള പരീക്ഷാർഥികൾ ജൂൺ 15നു മുമ്പായി വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഫോട്ടോ റീഅപ്‌ലോഡ്‌ ചെയ്യണം. ജൂൺ 15ന് മുമ്പായി ഫോട്ടോ റീഅപ്‌ലോഡ്‌ ചെയ്യാത്തവർക്ക് ഹാൾടിക്കറ്റ് ലഭിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.