മാട്ടൂൽ ഗവ.കുടുംബാരോഗ്യ കേന്ദ്രം റോഡ് ഗതാഗതത്തിന് തുറന്നു

post

നവീകരിച്ച കണ്ണൂർ മാട്ടൂൽ ഗവ കുടുംബാരോഗ്യ കേന്ദ്രം റോഡ് കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ഷാജിർ നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. റോഡ് ഉയർത്തി വശങ്ങളിൽ ഓവുചാലുകൾ നിർമിച്ച് ഗതാഗതം സുഗമമാക്കി. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരുന്നു.

മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ഫാരിഷ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഡി വിമല സ്ഥിരംസമിതി അധ്യക്ഷ പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ പ്രീത, രേഷ്മ പരാഗൻ, കെ.കെ ഇബ്രാഹിംകുട്ടി ഹാജി, ഒ വിജേഷ്, മെഡിക്കൽ ഓഫീസർ സി.ഒ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ പി ഷുക്കൂർ, അസിസ്റ്റന്റ് എൻജിനിയർ കെ താഹിറ, പി.വി പ്രദീപൻ, സി പ്രകാശൻ എന്നിവർ സംസാരിച്ചു.