കക്കോട്ട് വയൽ അങ്കണവാടിക്ക് പുതിയ കെട്ടിടം

post

കണ്ണൂർ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ കക്കോട്ട് വയൽ (സെന്റർ നമ്പർ 33) അങ്കണവാടിക്ക് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.പി മോഹനൻ എം എൽ എ നിർവഹിച്ചു. 2018-19 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അന്നത്തെ ആരോഗ്യ സാമൂഹ്യ നീതി വനിത - ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ടീച്ചർ അനുവദിച്ച 21 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ. ഷെമി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം കെ.കെ സനൂബ്, കുന്നോത്ത് പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാദിഖ് പാറാട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.പി. അനിത, പി.കെ. മുഹമ്മദലി, പി. മഹിജ, കുന്നോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.കെ. സാഗർ, ശിശു വികസന പദ്ധതി ഓഫീസർ പി.എം. പ്രീത, ഐസിഡിഎസ് സൂപ്പർവൈസർ കെ.പി. ബിൻസി, അശോകൻ.കെ ചിറ്റിക്കര, വി.പി പ്രകാശൻ, കെ പി റിനിൽ, ടി.പി അബൂബക്കർ, സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ മുകുന്ദൻ മാസ്റ്റർ, മൊയ്‌തു പത്തായത്തിൽ, ടി.പി സുധീഷ് എന്നിവർ പങ്കെടുത്തു.