അറിവാണ് ലഹരി; ക്വിസ് മത്സരം സംഘടിപ്പിച്ചു

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലുള്ള വിമുക്തി ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്ന ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി അറിവാണ് ലഹരി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ കൃഷ്ണവേണി എസ് പ്രശാന്ത്, ആര്‍.തേജസ്വിനി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കരിവെള്ളൂര്‍ എ വി കുഞ്ഞമ്പു സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ പി.ആര്യനന്ദ, ധനുരാഗ് നമ്പ്യാര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും മാതമംഗലം സി.പി.എന്‍. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ പി.വി.അദ്വിനി കൃഷ്ണ, എം.പി അഭിരാം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും.
തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി തളിപ്പറമ്പ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ അസി. ഇന്‍സ്‌പെക്ടര്‍ വി.വി. ഷാജി, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രത്‌നാകരന്‍ മാസ്റ്റര്‍, കെ.കെ. കൃഷ്ണന്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.