സ്കൂൾ വിദ്യാർഥികൾക്കായി ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

post

സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ വർക്ഷോപ്പ് നടത്തും. 3, 4, 5 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയനവർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ ജൂനിയർ ബാച്ചിലും, 6, 7, 8 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയന വർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ സീനിയർ ബാച്ചിലുമായി ഓൺലൈൻ അപേക്ഷ ഏപ്രിൽ രണ്ടിന് വൈകുന്നേരം നാലുവരെ നൽകാം.

വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്കാരവും വളർത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. വർക്ക്ഷോപ്പിന്റെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും, പ്രവേശന പരീക്ഷ നടത്തുന്നതും സംബന്ധിച്ച വിവരങ്ങളും ക്ലാസുകളുടെ ക്രമീകരണവും മ്യൂസിയത്തിന്റെ വെബ്സൈറ്റായ kstmuseum.com ൽ ലഭ്യമാണ്.