എം.ബി.എ പ്രവേശനം: കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

post

2024-25 എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2024 മാർച്ച് മൂന്നിന് നടത്തിയ കേരള മേനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്-2024) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം.

താത്കാലിക ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പരാതികൾ മാർച്ച് 22നു വൈകിട്ട് നാലിനു മുമ്പായി അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഫോൺ: 0471 2525300