ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോവുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 22 മുതൽ ആഗസ്റ്റ് 25 വരെയുള്ള കാലയളവിൽ ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി 3,82,366 വ്യക്തികളെ പരിശോധിക്കുകയും 222 വലിയ അളവിൽ വിൽപന നടത്തിയ കേസുകളും 704 ഇടത്തരം വിൽപന കേസുകളും ഉൾപ്പെടെ ആകെ 23,652 കേസുകൾ രജിസ്റ്റർ ചെയ്തു. 24,986 പേരെ അറസ്റ്റ് ചെയ്തു. ഈ കാലയളവിൽ 16.00439 കിലോഗ്രാം എം ഡി എയും 2144.448 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആഗസ്റ്റ് 17 മുതൽ 23 വരെയുള്ള കാലയളവിൽ എക്സൈസ് വിഭാഗം 30.722 കിലോഗ്രാം കഞ്ചാവും 17.775 ഗ്രാം എം ഡി എം എയും 72.83 ഗ്രാം മെത്തഫിറ്റമിനും പിടികൂടി. 311 കേസുകൾ രജിസ്റ്റർ ചെയ്യുകയും 290 പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി