മഹിപാൽ യാദവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

post

എക്സൈസ് കമ്മീഷണറായിരുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മഹിപാൽ യാദവിന്റെ  വിയോഗം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.സ്തുത്യർഹമായ തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നു മഹിപാൽ യാദവ്.

സംസ്ഥാന സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. തന്റെ ആത്മാർത്ഥയിലൂടെയും നേതൃപാടവത്തിലൂടെയും എന്നും അനുകരണീയ മാതൃകയായി അദ്ദേഹം നിലകൊണ്ടു. മഹിപാൽ യാദവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ഉറ്റവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.