കയർ ഫാക്ടറി മേഖലയിൽ ഇക്കുറി 29.90 ശതമാനം ഓണം അഡ്വാൻസ് ബോണസ്

കയർ ഫാക്ടറി മേഖലയിലെ ഈ വർഷത്തെ ഓണം അഡ്വാൻസ് ബോണസ് 29.90 ശതമാനം നൽകും. 20 ശതമാനം ബോണസും 9.90 ശതമാനം ഇൻസെന്റീവുമാണ് നൽകുക. കയർ വ്യവസായ ബന്ധസമിതി യോഗത്തിന്റേതാണ് തീരുമാനം. അഡ്വാൻസ് ബോണസ് ആഗസ്റ്റ് 26 നുള്ളിൽ വിതരണം ചെയ്യാനും തീരുമാനമായി. ലേബർ കമ്മീഷണർ സഫ്‌ന നസ്റുദ്ദീൻ, അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ കമ്മീഷണർ ലേബർ(ഐ.ആർ) കെ.എം.സുനിൽ, ആലപ്പുഴ ലേബർ ഓഫീസർ ദീപു ഫിലിപ്പ് മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.