സ്വാതന്ത്ര്യദിനാഘോഷം: രാജ്ഭവനിൽ ഗവർണർ വിരുന്നൊരുക്കി

post

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈകിട്ട് രാജ്ഭവനിൽ വിരുന്നൊരുക്കി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, സംഗീതജ്ഞ ഡോ.ഓമനക്കുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. വിവിധ സംഘടനകൾക്ക് കീഴിലെ ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുത്തു.