പോലീസ് ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്, ധോബി ഒഴിവുകൾ

കണ്ണൂർ റൂറൽ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ദിവസ വേതനാടിസ്ഥനത്തിൽ 59 ദിവസത്തേക്ക് കുക്ക്, ധോബി, ബാർബർ തസ്തികകളിലേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. അപേക്ഷകർ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറൽ പോലീസ് ആസ്ഥാനത്ത് എത്തണം.