ചങ്ങാതിക്കൊരു തൈ: കുരുന്നുകൾ വൃക്ഷത്തൈകൾ കൈമാറി

post

ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ പങ്കുചേർന്ന് അങ്കണവാടി കുട്ടികൾ.കണ്ണൂർ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിൽ കുട്ടികൾ പരസ്പരം തൈകൾ കൈമാറി. ഹരിതകേരള മിഷന്റെ നേതൃത്തിൽ ആരംഭിച്ച ഒരു തൈ നടാം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, വൈസ് പ്രസിഡണ്ട് എം സജീവൻ, സ്ഥിരം സമിതി അംഗങ്ങളായ ടി നിർമ്മല, സി എച്ച് പ്രദീപൻ, കെ അനിത, വാർഡ് മെമ്പർമാർ എന്നിവർ വിവിധ അംഗൻവാടികളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അംഗൻവാടി കുട്ടികളോടപ്പം അധ്യാപകരും രക്ഷിതാക്കളും ക്യാമ്പയിനിന്റെ ഭാഗമായി.