അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് 2,146 കേസുകള്‍ കൂടി; അറസ്റ്റിലായത് 2,149 പേർ

post

പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍ 

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,149 പേരാണ്. 1,411 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 36, 35, 23

തിരുവനന്തപുരം റൂറല്‍ - 291, 295, 196

കൊല്ലം സിറ്റി - 170, 170, 125

കൊല്ലം റൂറല്‍ - 220, 222, 191

പത്തനംതിട്ട - 187, 201, 154

കോട്ടയം - 76, 85, 15

ആലപ്പുഴ - 122, 125, 77

ഇടുക്കി - 173, 90, 21

എറണാകുളം സിറ്റി - 28, 31, 15

എറണാകുളം റൂറല്‍ - 125, 123, 57

തൃശൂര്‍ സിറ്റി - 81, 99, 57

തൃശൂര്‍ റൂറല്‍ - 117, 140, 88

പാലക്കാട് - 99, 122, 80

മലപ്പുറം - 61, 74, 52

കോഴിക്കോട് സിറ്റി - 64, 64, 64

കോഴിക്കോട് റൂറല്‍ - 46, 62, 21

വയനാട് -  75, 29, 56

കണ്ണൂര്‍ - 161, 163, 108

കാസര്‍ഗോഡ് - 14, 19, 11

ലോക്ക് ഡൗണ്‍: വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം 

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങള്‍ മടക്കി നല്‍കുന്നത്. വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക.