യോഗ ദിനാഘോഷം സംഘടിപ്പിച്ചു

post

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യോഗദിന പരിപാടികള്‍ സംഘടിപ്പിച്ചു. കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍  ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ്   ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്   ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി.    

നാഷനല്‍ ആയുഷ് മിഷന്‍   ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.പൂജ, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അച്ചാമ്മ ലിനു തോമസ്,   ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  ഇ.മനേഷ് കുമാര്‍,  തേവള്ളി ആയുഷ് വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍   ഡോ. എന്‍.സി സോണിയ തുടങ്ങിയവര്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.