തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം

post

കോട്ടമുക്ക് റോഡിലുളള ബി.എസ്.എസ് കേന്ദ്രത്തിൽ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. സ്മാർട്ട് ഇംഗ്ലീഷ് ഫൗണ്ടേഷൻ കോഴ്‌സ്, ഡ്രസ് മേക്കിങ് ആൻഡ് ഫാഷൻ ഡിസൈനിങ്, കട്ടിംഗ് ആൻഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികൾ, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവർ ടെക്‌നോളജി ആൻഡ് ഹാന്റിക്രാഫ്റ്റ്, കുക്കറി എന്നിവയാണ് കോഴ്‌സുകൾ. അപേക്ഷ പ്രോജക്ട് ഡയറക്ടർ, ഭാരത് സേവക് സമാജ്, ഹൈസ്‌കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തിൽ ജൂൺ 26നകം ലഭിക്കണം. ഫോൺ: 0474 2797478.