മഴ; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ സാഹചര്യം കണക്കിലെടുത്ത് ജൂൺ 13ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 13 ന് മഞ്ഞ അലർട്ടാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.