ഭക്ഷ്യ സുരക്ഷാദിനത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂൺ 13ന് രാവിലെ 11.30 ന് മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സ്റ്റോപ്പ് ഒബേസിറ്റി, ഫൈറ്റ് ഒബേസിറ്റി ഈറ്റ് സേഫ് ആന്റ് ഹെൽത്തി എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു കോളേജിൽ നിന്നും രണ്ട് വിദ്യാർത്ഥികൾക്ക് ക്വിസ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവരുടെ കേളേജ് മുഖാന്തിരം https://docs.google.com/spreadsheets/d/1kcuaD7LWuiJUNPxopr-UPww38SWvwvTWj_0cztFgc5I/edit?usp=sharing എന്ന ലിങ്കിൽ ജൂൺ 12 ന് രാവിലെ 10 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്ന കുട്ടികൾ പ്രിൻസിപ്പാളിന്റെ കത്ത്, ഐ.ഡി കാർഡ്, സാധുതയുള്ള ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം നിർദിഷ്ട സമയത്തിന് മുമ്പ് മത്സര സ്ഥലത്ത് ഹാജരാകണം.
ഒന്നാം സമ്മാനം അയ്യായിരം രൂപ, രണ്ടാം സമ്മാനം മൂവായിരം, രൂപ മൂന്നാം സമ്മാനം ആയിരം രൂപ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. കൂടാതെ ഫലകവും, സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുമെന്ന് ഇടുക്കി ഭക്ഷ്യസുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണർ ബൈജു.പി.ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8943346186, 04862220066.