അച്ചന്‍കോവിലില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

post

തിരഞ്ഞെടുപ്പിന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കൊല്ലം അച്ചന്‍കോവില്‍ ട്രൈബല്‍ ഹോസ്റ്റലില്‍ വോട്ടര്‍ രജിട്രേഷന്‍ ക്യാമ്പ് നടത്തി. സബ് കലക്ടര്‍ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ഡി. എഫ്. ഒ എസ്. അനീഷ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വിധുമോള്‍, എ.ഇ.ആര്‍.ഒ അജിത് ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.